കുവൈറ്റിലെ സുലൈബിയ പ്രദേശത്ത് മയക്കുമരുന്നും, മയക്കുമരുന്ന് സാമഗ്രികളും കൈവശം വച്ച രണ്ട് യുവാക്കളെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം സുലൈബിയ മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ജഹ്‌റ സെക്യൂരിറ്റി പട്രോളിംഗ് ഉദ്യോഗസ്ഥർ സ്‌കൂൾ പാർക്കിംഗ് സ്ഥലത്ത് സംശയകരമായ രീതിയിൽ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിനുള്ളിൽ രണ്ട് പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും കണ്ടെത്തി. തുടർന്ന്, ഇവരെ അറസ്റ്റ് ചെയ്യുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു, മൂന്ന് ബാഗുകളിലായി ഷാബുവും, മയക്കുമരുന്ന് സാമഗ്രികളും അവരുടെ കൈവശം കണ്ടെത്തി. പിടികൂടിയ വ്യക്തികളും പിടിച്ചെടുത്ത സാധനങ്ങളും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR