Posted By editor1 Posted On

കുവൈത്തിലെ സു​ര​ക്ഷാ​സൈ​റ​ൺ ര​ണ്ടാം ട്ര​യ​ൽ വി​ജ​യ​ക​രം

കു​വൈ​ത്ത് സി​റ്റി: ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷം ഇ​ട​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ സൈ​റ​ൺ മു​ഴ​ങ്ങി. ജ​ന​ങ്ങ​ൾ ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും പി​റ​കെ വ​ന്ന അ​റി​യി​പ്പ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ്ഥാ​പി​ച്ച സൈ​റ​ണു​ക​ളു​ടെ ര​ണ്ടാ​മ​ത്തെ ട്ര​യ​ൽ ഓ​പ​റേ​ഷ​നാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തു പ്ര​കാ​രം കൃ​ത്യം 10 മ​ണി​ക്ക് സൈ​റ​ൺ മു​ഴ​ങ്ങി. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​റ്റും സ്ഥാ​പി​ച്ച സൈ​റ​ണു​ക​ളാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച പ​രീ​ക്ഷി​ച്ച​ത്. സൈ​റ​ണു​ക​ളു​ടെ സ​ന്ന​ദ്ധ​ത നി​ർ​ണ​യി​ക്കാ​നും മു​ഴ​ക്കു​ന്ന മൂ​ന്നു ടോ​ണു​ക​ൾ ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ല​ക്ഷ്യ​മി​ട്ടാ​ണ് ട്ര​യ​ൽ ഓ​പ​റേ​ഷ​ൻ ന​ട​ന്ന​ത്.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴ​ക്കാ​നും എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കാ​നു​മാ​ണ് രാ​ജ്യ​ത്ത് സൈ​റ​ണു​ക​ൾ സ്ഥാ​പി​ച്ച​ത്.ഇ​ട​വി​ട്ടു​ള്ള സൈ​റ​ൺ അ​പ​ക​ട​ത്തി​ന്റെ ആ​സ​ന്ന​മാ​യ സം​ഭ​വ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്. ര​ണ്ടാ​മ​ത്തെ സൈ​റ​ൺ അ​പ​ക​ട​ത്തെ സൂ​ചി​പ്പി​ക്കും. മൂ​ന്നാ​മ​ത്തെ സൈ​റ​ൺ (തു​ട​ർ​ച്ച​യു​ള്ള) അ​പ​ക​ട​ത്തി​ന്റെ അ​പ്ര​ത്യ​ക്ഷ​ത​യെ സൂ​ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​മാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.ഓ​രോ സൈ​റ​ണും ശേ​ഷം അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ക്കും. നേ​ര​ത്തേ സെ​പ്റ്റം​ബ​ർ 25ന് ​ട്ര​യ​ൽ ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *