Posted By editor1 Posted On

കുവൈത്തിൽ വാ​ഹ​ന ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വാ​ഹ​ന ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ഒ​രു വ​ർഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഈ ​ഇ​ന​ത്തി​ൽ 460 മി​ല്യ​ൺ ദീ​നാ​റാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​ദി​ന ഉ​പ​ഭോ​ഗ​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി. കു​വൈ​ത്തി​ലെ പെ​ട്രോ​ൾ വി​ൽ​പ​ന​യു​ടെ 62 ശ​ത​മാ​ന​വും പ്രീ​മി​യം ഗ്യാ​സോ​ലി​നാ​ണ്.
2016 സെ​പ്റ്റം​ബ​റി​ൽ സ​ർ​ക്കാ​ർ വി​ല ഉ​യ​ർ​ത്തി​യ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ പ്രീ​മി​യം പെ​ട്രോ​ളി​ൻറെ ഉ​പ​ഭോ​ഗം മൂ​ന്നി​ര​ട്ടി​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. 95 ഒ​ക്ടേ​ൻ ഉ​പ​ഭോ​ഗ​ത്തി​ലും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, അ​ൾ​ട്രാ ഗ്യാ​സോ​ലി​ൻ ഉ​പ​ഭോ​ഗ​ത്തി​ൽ 23.2 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.നി​ല​വി​ൽ പ്രീ​മി​യം പെ​ട്രോ​ൾ ലി​റ്റ​റി​ന് 85 ഫി​ൽ​സും സൂ​പ്പ​ർ 95ന് 105 ​ഫി​ൽ​സും അ​ൾ​ട്രാ ഗ്യാ​സോ​ലി​ൻ ലി​റ്റ​റി​ന് 250 ഫി​ൽ​സു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *