ആറു മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി മരിച്ചു; അപ്രതീക്ഷിത മരണം ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ വേദനയിൽ കഴിയവേ

മലയാളി യുവതി യുകെയിൽ മരിച്ചു. യുകെ ലങ്കണ്‍ഷെയറിന് സമീപം ബ്ലാക്‌ബേണില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് മരിച്ചത്. ആറു മാസം മുൻപാണ് യുകെയിലെത്തിയത്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് കാന്‍സര്‍ രോഗം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടെത്തുന്നത്. രണ്ടാഴ്ച മുമ്പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ഇതിന്റെ വിഷമത്തില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടു വര്‍ഷമായി യുകെയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് എലിസബത്ത് മാണിയുടെ ഭർത്താവ് റോഫി ഗണരാജ്. റോഫിയുടെ ആശ്രിത വിസയിലാണ് എലിസബത്ത് യുകെയില്‍ എത്തിയത്. ഇവരുടെ കുടുംബം ദീര്‍ഘകാലമായി ചെന്നൈയിലാണ് താമസം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version