കുവൈറ്റ്: അധികൃതർ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രവാസിയെ സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്. കൊലപാതകശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നയാളാണ് പ്രവാസിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര തടഞ്ഞത് . ഫർവാനിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി കേസ് രജിസ്റ്റർ ചെയ്തു. സ്വദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന പ്രവാസി തന്റെ ബാഗുകൾ നിക്ഷേപിച്ചു ബോർഡിങ് പാസ്സ് എടുത്തു കഴിഞ്ഞു പുറത്തുകടക്കുന്നതിനിടെയാണ് എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR