കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മൂന്ന് പ്രവാസി മലയാളി യുവാക്കൾ മരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശി പാട്ടോടത്ത് ജയരാജ് പരമേശ്വരൻ നായർ ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം അങ്കമാലി സ്വദേശി ജിസോ ജോസ് (43) ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ചത്. കുവൈറ്റിൽ അൽ ഈസ കമ്പനിയിൽ ജീവനക്കാരനാണ്. റൂമിൽ തനിച്ചായിരുന്നു ഇദ്ദേഹത്തെ ബാത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം സ്വദേശി കിഴക്കേ പറമ്പിൽ സുമേഷ് സദാനന്ദൻ (36) ആണ് ഹൃദയാഘാതം മൂലം മരിച്ച മറ്റൊരാൾ. WTE കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി ചെയ്തു വരികയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR