മന്ത്രാലയത്തിൽ നിന്നെന്ന പേരിൽ ലഭിക്കുന്ന വ്യാജ സ്പാം സന്ദേശങ്ങളെക്കുറിച്ചും, ട്രാഫിക് പിഴ അടക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതിനെ കുറിച്ചും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ എല്ലാവരോടും ശ്രദ്ധിക്കണമെന്നും വ്യാജ സന്ദേശങ്ങളോ അജ്ഞാത ഉത്ഭവമുള്ള വെബ്സൈറ്റുകളോ കൈകാര്യം ചെയ്യരുതെന്നും ആവശ്യപ്പെട്ടു. ട്രാഫിക് പിഴകൾ അടയ്ക്കുന്നതിനായി വ്യാജ ലിങ്ക് ഉപയോഗിച്ച് വ്യക്തികൾക്ക് വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നു, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.
വ്യക്തികൾക്കെതിരായ ട്രാഫിക് നിയമലംഘനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ അലേർട്ടുകൾ അയയ്ക്കുന്നതാണെന്ന് അതോറിറ്റി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR