കുവൈറ്റിൽ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സിറിയൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. തൊഴിലാളികൾ തങ്ങളുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ട കുവൈത്തികളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ടീമിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തുകയായിരുന്നു. ജാബർ അൽ അഹമ്മദ് ഏരിയയിലെ സ്‌പോൺസറുടെ വീട്ടിൽ നിന്ന് ഒരു ഗാർഹിക തൊഴിലാളിയെ വിദഗ്ധമായി കടത്തിക്കൊണ്ടു പോയ സംഭവത്തിൽ സിറിയൻ പൗരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടി ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി. ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ ഒളിച്ചിരിക്കുന്ന നാല് വനിതാ തൊഴിലാളികളെയും അന്വേഷണത്തില്‍ കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR