ഇതാണ് സുവർണാവസരം, ഈ രാജ്യത്ത് തൊഴിൽ നേടാം: മാസം മൂന്നര ലക്ഷം വരെ ശമ്പളം

കൊച്ചി: ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്ന് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 500 ഒഴിവുകളാണ് നിലവിലുള്ളത്. ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. പ്രതിമാസം 2400 യൂറോ മുതല്‍ 4000 യൂറോ വരെ ശമ്പളം ലഭിക്കുമെന്ന് ഒഡെപെക് അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം സൗജന്യമായി നല്‍കുന്നു. ബി1/ബി2 പരിശീലന സമയത്ത് സ്‌റ്റൈപ്പന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും. ജര്‍മന്‍ ഭാഷയില്‍ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബർ അഞ്ചിനാണ് സൗജന്യ റിക്രൂട്ട്മെന്റ്. സ്ഥലം: ഒഡെപെക്, നാലാം നില, ഇന്‍കെല്‍ ടവര്‍ 1, ടെല്‍ക്കിന് സമീപം, അങ്കമാലി സൗത്ത്. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 0471 2329440

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version