യുഎഇയിലെ അജ്മാനിൽ കാറിന് തീ പിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് (41) മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തിന്റെ കാർ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധിച്ചപ്പോൾ കാറിനകത്ത് മൃതദേഹവും കണ്ടെത്തി. ദുബൈയിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാൻ എമിറേറ്റ്സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. മഞ്ഞപ്ര മേലേപിടികയിൽ ചാണ്ടി ജോർജിന്റെയും ലീലാമ്മ ജോർജിന്റെയും മകനാണ് ജിമ്മി. ദീപ്തി തോമസ് ആണ് ജിമ്മി ജോർജിന്റെ ഭാര്യ. ഒരു മകനുണ്ട്. അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR