കുവൈത്ത് സിറ്റി: ലോകരാഷ്ട്രങ്ങൾക്കിടയിൽ പൗരനീതിയിൽ കുവൈത്ത് 52ാം സ്ഥാനത്ത്. വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയാറാക്കിയ റൂൾ ഓഫ് ലോ ഇൻഡക്സ് റിപ്പോർട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിച്ചത്. 142 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം ഗാർഹിക സർവേകളും നിയമ വിദഗ്ധർക്കിടയിൽ നടത്തിയ 3,400 സർവേകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, പൗരസ്വാതന്ത്രത്തിനുമേലുള്ള സംരക്ഷണം തുടങ്ങിയ എട്ടോളം മേഖലകളിലാണ് പഠനം നടത്തിയത്. ഡെന്മാർക്, നോർവേ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഗൾഫ് മേഖലയിൽ നിന്ന് യു.എ.ഇയും കുവൈത്തുമാണ് പട്ടികയിൽ ഇടം പിടിച്ചത്. യു.എ.ഇ 37ാം സഥാനത്താണ്. പട്ടികയിൽ ഇന്ത്യ 79ാം സഥാനത്താണ്.
*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/BdEUVYckn5p0PUvD1biBVR