കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങിയ കേസിൽ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥന് ജയിൽശിക്ഷ വിധിച്ച് കുവൈത്ത് കോടതി. അപ്പീൽ കോടതി ബെഞ്ചാണ് പ്രതിക്ക് അഞ്ചു വർഷം തടവും രണ്ടു ലക്ഷം ദീനാർ പിഴയും വിധിച്ചത്. ഉദ്യോഗസ്ഥനെ സഹായിച്ച ഈജിപ്ഷ്യൻ സെക്യൂരിറ്റി ഗാർഡിനും ബംഗ്ലാദേശി തൊഴിലാളിക്കും മൂന്നു വർഷം തടവ് വിധിച്ചു. പണമിടപാടുകൾക്ക് പകരമായി സിവിൽ ഐഡി കാർഡുകൾ നൽകിയതിനെക്കുറിച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR