കുവൈത്ത് സിറ്റി: അനധികൃതമായി സ്ഥാപിച്ച 197 ശൈത്യകാല തമ്പുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ജഹ്റ, അഹമ്മദിയ, കബ്ദ്, വഫ്ര എന്നിവിടങ്ങളിലായി സ്ഥാപിച്ച തമ്പുകളാണ് പൊളിച്ചുനീക്കിയത്. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം.
ഇതനുസരിക്കാത്ത തമ്പുടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പൊളിച്ചു നീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽനിന്ന് ഈടാക്കും. അതോടൊപ്പം പരിസ്ഥിതി അതോറിറ്റിയിൽനിന്നുള്ള പിഴകളും നിയമലംഘകർ ഒടുക്കേണ്ടി വരും. തമ്പുകൾ പൊളിച്ചു നീക്കാത്ത വിദേശികളെ പിഴ ചുമത്തി നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR