ദുരന്ത ഭൂമിയായ ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി കുവൈത്ത്. ചൊവ്വാഴ്ച പത്ത് ടൺ സാമഗ്രികളുമായി ഗസ്സയിലേക്ക് കുവൈത്ത് രണ്ടാമത്തെ ദുരിതാശ്വാസ വിമാനം അയച്ചു. കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്. ഇന്റർ നാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ), അൽ സലാം ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി, കെ.ആർ.സി.എസ്, കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് എന്നിവ സഹകരണത്തിൽ മുന്നിലുണ്ട്. ഫലസ്തീനികൾക്കുള്ള അടിയന്തര മാനുഷിക സഹായവുമായി കുവൈത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച പുറപ്പെട്ടിരുന്നു. മെഡിക്കൽ സപ്ലൈകളും ആംബുലൻസുകളും മറ്റു അവശ്യ വസ്തുക്കളും അടങ്ങിയ 40 ടൺ വസ്തുക്കളുമായാണ് തിങ്കളാഴ്ച വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾ തമ്മിലുള്ള ഏകോപനത്തിലാണ് സഹായവിതരണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR