വസ്ത്രങ്ങളും വീട്ടിലെ സാധനങ്ങളും തനിയെ കത്തുന്നു: ഞെട്ടലിൽ കുടുംബം, ഒടുവിൽ ബന്ധുവീട്ടിലേക്ക് താമസം മാറി

ആര്യനാട്(തിരുവനന്തപുരം)∙ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ഭയന്ന് കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും. എന്താണ് ഇതിന് കാരണമെന്ന് കുടുംബത്തിന് അറിവില്ല . എന്നാൽ കണ്മുന്നിൽ ഇത്തരം അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്നതോടെ ഭയത്തിൽ വീടുമാറുകയായിരുന്നു കുടുംബം.15ന് രാത്രി 9 മുതൽ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങൾ കത്തുമെന്ന് സത്യൻ പറയുന്നു. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ല . അന്ന് ഒരുപാട് വസ്ത്രങ്ങൾക്ക് തീ പിടിച്ചതായും സത്യൻ പറഞ്ഞു. അടുത്ത ദിവസവും ഇത് തുടർന്നു.ഇതോടെ വീട്ടുകാർ പഞ്ചായത്തിലും ആര്യനാട് പെ‌ാലീസ് സ്റ്റേഷനിലും പരാതി നൽകി. ഇതിനിടെ ഷോർട്ട് സർക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും കണ്ടെന്ന് വീട്ടുകാർ പറയുന്നു. പരിശോധനയിൽ വയറിങ്ങിന് തകരാർ ഉള്ളതായി കണ്ടില്ല. ബുധൻ രാത്രി 9 ന് വീണ്ടും സാധനങ്ങൾ കത്തുന്നത്തു ടർന്നു. വ്യാഴം വൈകിട്ട് വീട്ടിൽ നടന്ന പ്രാർഥനയുടെ ഒടുവിലും തീ പിടിത്തം ഉണ്ടായതായി സത്യൻ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അടുക്കളയിൽ ഉണ്ടായിരുന്ന പേപ്പറുകൾക്കും പ്ലാസ്റ്റിക് ചാക്കുകൾക്കും തീ പിടിച്ചു. ഇതോടെ സത്യനും ഭാര്യ ജെ.സലീനയും മകനും ചെറുമക്കളും ബന്ധുവീട്ടിലേക്ക് താമസം മാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version