കുവൈത്ത് സിറ്റി :
ഇസ്രായേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഇന്ത്യൻ നഴ്സിനു എതിരെ കുവൈത്തിൽ പരാതി. . രാജ്യത്തെ പ്രമുഖ ഹോസ്പിറ്റൽ ആയ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നഴ്‌സിനെതിരെയാണ് രാജ്യത്താദ്യമായി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഇത്തരത്തിലൊരു പരാതി ഉയർന്നിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഗസയിലെ ആശുപത്രിൽ നടന്ന ഇസ്രായേൽ ബോംബാക്രമണത്തെയും പലസ്തീൻ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണക്കുന്ന രീതിയിലാണ് നഴ്‌സ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തതെന്ന് റിപ്പോർട്ടിൽ പറയുന്നു . ഇത് ഇസ്രായീലിനോട് കുവൈത്ത് സ്വീകരിക്കുന്ന പൊതു നിലപാടുകൾക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലു വിളിയുമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു . അതെ സമയം നഴ്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR