ട്രെയിനിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് കൗണ്ടിയിലെ സാൻഡ്‌വെല്ലിൽ നിന്നുള്ള 39 കാരനായ മുഖൻ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. ഇരയായ പെൺകുട്ടിക്ക് 128 പൗണ്ട് (ഏകദേശം 13000 രൂപ) നൽകാനും വാർവിക്ക് ക്രൗൺ കോടതി ഉത്തരവിട്ടു. ഇയാളെ കുറ്റവാളികളുടെ പട്ടികയിൽ പെടുത്താനും ഉത്തരവുണ്ട്. 2021 സെപ്റ്റംബറിൽ ബർമിംഗ്ഹാം മൂർ സ്ട്രീറ്റിൽ നിന്ന് ലണ്ടൻ മാരിൽബോണിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. സീറ്റിൽ ഇരയുടെ അരികിലായി ഇരുന്ന പ്രതി ഇരയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുകയും പരാതി നൽകുകയുമായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സുരക്ഷിതമായ യാത്രയ്ക്ക് എല്ലാ അവകാശവുമുള്ള യുവതിക്ക് നേരെയുള്ള ലജ്ജാകരമായ ആക്രമണമായിരുന്നു ഇതെന്ന് കോടതി അഭിപ്രായപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL