പലസ്തീൻ ജനതയ്ക്കും, മരണപ്പെട്ടവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ആഘോഷങ്ങളും നിർത്തിവെക്കുന്നതായി കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഫലസ്തീന് പിന്തുണ നൽകുന്ന കുവൈറ്റ് സ്റ്റേറ്റിന്റെ സ്ഥിരം നിലപാട് സ്ഥിരീകരിക്കാനാണ് തീരുമാനമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. സംഗീതം, നൃത്തം തുടങ്ങിയവ പോലുള്ള ആഘോഷ ഘടകങ്ങൾ ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ നടത്തേണ്ടതില്ല. ഇസ്രായേലി ആക്രമണത്തിന് വിധേയരായ പലസ്തീൻ സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL