കുവൈറ്റിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റ പത്ത് സ്റ്റോറുകൾ അടച്ചുപൂട്ടി

കുവൈറ്റിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് പത്ത് സ്റ്റോറുകൾ അടച്ചുപൂട്ടി. ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ, ആക്‌സസറികൾ എന്നിവയുൾപ്പെടെ വാണിജ്യ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് സാൽമിയയിലും ജഹ്‌റയിലുമായാണ് പത്ത് സ്റ്റോറുകൾ അടച്ചുപൂട്ടിയത്. വാണിജ്യ വഞ്ചനയും, വ്യാജ വ്യാപാരമുദ്രകളും തടയുന്നതിനും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്റ്റോറുകൾ അടച്ചുപൂട്ടുന്നതെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 4,500 സാധനങ്ങളാണ് പിടിച്ചെടുത്തത്‌. സ്റ്റോറുകളുടെ ചുമതലയുള്ളവരെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കരാറിൽ ഒപ്പിടാനും കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ വ്യാപാരം നടത്തുന്നവരെ പിടികൂടാനും ജുഡീഷ്യറിക്ക് റഫർ ചെയ്യാനും വ്യാജ വസ്തുക്കൾ പിടിച്ചെടുക്കാനും നശിപ്പിക്കാനും വാണിജ്യ നിയന്ത്രണ വകുപ്പിന്റെ കർശന നടപടിയാണ് സ്വീകരിക്കുന്നത് . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version