ജർമ്മനിയിലേക്ക് കുവൈത്ത് പൗരൻമാർക്ക് അഞ്ച് വര്‍ഷത്തേക്ക് മള്‍ട്ടി എന്‍ട്രി ഷെങ്കൻ വിസ അനുവദിച്ച് തുടങ്ങിയതായി ജർമന്‍ അംബാസഡർ ഹാൻസ്-ക്രിസ്റ്റ്യൻ ഫ്രീഹെർ വോൺ അറിയിച്ചു. ഈ തീരുമാനത്തിലൂടെ ഗൾഫുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വർധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് ഫ്രീഹെർ വോൺ പറഞ്ഞു. കുവൈത്തിന് ഷെങ്കൻ വിസ അനുവദിക്കുന്നതു സംബന്ധമായ ചര്‍ച്ചകള്‍ നേരത്തേ യൂറോപ്യൻ പാർലമെന്റില്‍ നടന്നിരുന്നുവെങ്കിലും കൂടുതൽ ചർച്ചകൾക്കായി മാറ്റിവെക്കുകയായിരുന്നു. അതിനിടെയാണ് ജർമനിയുടെ തീരുമാനം. ജർമൻ യൂനിറ്റി ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറ അൽ-ജാബിര്‍ ചടങ്ങില്‍ പങ്കെടുത്തു. ജർമനിയുടെ സുപ്രധാന പങ്കാളിയാണ് കുവൈത്ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL