അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി ഡ്രൈവർ സ്വന്തമാക്കിയത് 34 കോടി.ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ( 15 ദശലക്ഷം ദിർഹം) ഗ്രാൻഡ് സമ്മാനം ലഭിച്ചത്.098801 എന്ന (ടിക്കറ്റ് നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 8 വർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് 12 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 2 വർഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഈ വലിയ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ് പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും. കുറച്ച് പ്രാരാബ്ധങ്ങളുണ്ട്. അതെല്ലാം ആദ്യം തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL