കുവൈത്തിൽ സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ച് മദ്യവും പന്നിയിറച്ചിയും വിൽപ്പന നടത്തിയ 8 പേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആണ് പരിശോധന നടത്തിയത്. മംഗഫ് ഏരിയയിലെ ഒരു സ്വകാര്യ വസതിക്കുള്ളിൽ ആണ് ലൈസൻസില്ലാതെ റസ്റ്റോറന്റ് നടത്തിയിരുന്നത്. ഇവിടെ നിന്ന് 489 കുപ്പികൾ, മദ്യം അടങ്ങിയ 54 ബക്കറ്റുകൾ, ഇറക്കുമതി ചെയ്ത 10 മദ്യക്കുപ്പികൾ, കൂടാതെ, 218 കിലോഗ്രാം പന്നിയിറച്ചിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടി. പിടിയിലായ ആളുകൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL