കുവൈറ്റിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ പിടിയിലായത് 343 പ്രവാസികള്‍

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 343 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, ഫര്‍വാനിയ, ഹവല്ലി, മുബാറക് അല്‍ കബീര്‍, സാല്‍മിയ, അല്‍ മിര്‍ഖാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ 340 പേര്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ്. ഒരു അനധികൃത സ്ഥാപനത്തില്‍ പങ്കുള്ള രണ്ടുപേരും ഉള്‍പ്പെടെ പിടിയിലായി. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Related Posts

Leave a Reply

Your email address will not be published. Required fields are marked *