Posted By user Posted On

കുവൈത്തിൽ ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്ത് സി​റ്റി: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. കു​വൈ​ത്ത് ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ​വി​ധി​ച്ച​ത്. മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻറെ നി​യ​മ പ്ര​തി​നി​ധി അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ലാ​ഫ് അ​ൽ-​സ​ലേ​ഹ് ഫ​യ​ൽ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് വി​ധി​വ​ന്ന​ത്. അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​ക്കി​ടെ പ്ര​വാ​സി ഡോ​ക്ട​റെ ആ​ക്ര​മി​ക്കു​ക​യും അ​ൾ​ട്രാ​സൗ​ണ്ട് മു​റി​യി​ൽ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രു സ്ത്രീ​ക്കെ​തി​രെ 5,000 ദീ​നാ​ർ പി​ഴ ചു​മ​ത്തി​യാ​ണ് ആ​ദ്യ കേ​സ് വി​ധി വ​ന്ന​ത്.ര​ണ്ടാ​മ​ത്തെ കേ​സി​ൽ, സ്വ​ദേ​ശി യു​വാ​വി​നാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ഒ​രു ഈ​ജി​പ്ഷ്യ​ൻ ഡോ​ക്ട​റു​ടെ കേ​സി​ൽ ക്രി​മി​ന​ൽ കോ​ട​തി പൗ​ര​നെ​തി​രെ 2,000 ദീ​നാ​ർ പി​ഴ ചു​മ​ത്തി. മ​റ്റൊ​രു കേ​സി​ൽ പ്ര​വാ​സി ഡോ​ക്ട​റെ ജോ​ലി​ക്കി​ടെ പ​ര​സ്യ​മാ​യി മ​ർ​ദി​ച്ച സ്വ​ദേ​ശി പൗ​ര​ന് ര​ണ്ടു​വ​ർ​ഷ​ത്തെ ത​ട​വോ അ​ല്ലെ​ങ്കി​ൽ 500 ദീ​നാ​ർ പി​ഴ​യോ ശി​ക്ഷി​ച്ചു. മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് ന​ല്ല​ന​ട​പ്പി​ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്യ​ണം. ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ കു​വൈ​ത്ത് ഡോ​ക്ട​റെ അ​പ​മാ​നി​ച്ച​തി​ന് 500 ദീ​നാ​ർ പി​ഴ​യാ​ണ് മ​റ്റൊ​രു സ്ത്രീ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.ആ​ശു​പ​ത്രി​ക​ളി​ലെ മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ​യും ഡോ​ക്ട​ർ​മാ​രെ​യും ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്റെ നി​യ​മ പ്ര​തി​നി​ധി​യാ​യി താ​ൻ ഇ​നി​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ഇ​ലാ​ഫ് അ​ൽ-​സ​ലേ​ഹ് പ​റ​ഞ്ഞു.ആ​ശു​പ​ത്രി​ക​ളി​ലെ മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കാ​ൻ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ​യോ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ക​മ്പ​നി​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ​യോ സാ​ന്നി​ധ്യം ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തോ​ടും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *