കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കേബ്ൾ തകരാറിനെ തുടർന്ന് കുവൈത്തിൽ ഇൻറർനെറ്റ് സേവനം ഭാഗികമായി തടസ്സപ്പെട്ടു. കുവൈത്ത് നെറ്റ്വർക്കിനെ ആഗോളതലത്തിലുള്ള കേബ്ൾ ഓപറേറ്റിങ് കമ്പനികളുമായി ബന്ധിപ്പിക്കുന്ന കേബിളിലാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL