law കുവൈത്തിലെ മാ‍ർക്കറ്റിൽ പ്രവാസികൾ തമ്മിൽ അടി, വൈറലായി ദൃശ്യങ്ങൾ; പ്രവാസികളെ നാടുകടത്താനൊരുങ്ങി അധികൃതർ

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം വൈകുന്നേരം അൽ ഖുറൈൻ മാർക്കറ്റിൽ നടന്ന പ്രവാസികൾ തമ്മിലുള്ള അടിപിടിയുടെ law ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം.ഒരുകൂട്ടം ഈജിപ്ഷ്യൻ പ്രവാസികൾ തമ്മിൽ നടന്ന കൂട്ടയടിക്കെതിരെയാണ് മുബാറക് അൽ- കബീർ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടപടിയെടുത്തത്. തിരിച്ചറിഞ്ഞ 10 പ്രവാസികളെ ഉടൻതന്നെ ആഭ്യന്തര മന്ത്രാലയം നാടുകടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വ്യക്തവും രാജ്യത്തെ നിയമങ്ങൾ അനുസരിക്കാത്ത, കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വ്യക്തിക്കെതിരെയും എല്ലാ പ്രതിരോധ നിയമ നടപടികളും സ്വീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി.അതെസമയം ഇത്തരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന പ്രവാസികളെ ജയിൽ ശിക്ഷ അടക്കമുള്ള ശിക്ഷ നൽകിയതിന് ശേഷമായിരിക്കണം നാട് കടത്തൽ നടപടികളെന്ന് സോഷ്യൽ മീഡിയകളിൽ അവശ്യം ഉയരുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Related Posts

Leave a Reply

Your email address will not be published. Required fields are marked *