കുവൈത്ത് സിറ്റി: സുലൈബിയ മേഖലയിൽ കാലിത്തീറ്റക്ക് തീപിടിച്ചു. സംഭവം അറിഞ്ഞ ഉടനെ നാലു യൂനിറ്റ് ഫയർഫോഴ്സ് സംഘം fire force സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. കാര്യമായ അപകടങ്ങളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. തീപിടിത്തം കാരണം പ്രദേശത്ത് പുക ഉയർന്നുപൊങ്ങി. രാജ്യത്ത് ഉയർന്ന ചൂട് നിലനിൽക്കുന്നതിനാൽ തീപിടിത്ത സാധ്യത തുടരുന്നതായി അഗ്നിശമനസേന അറിയിച്ചു. ജനങ്ങളോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ഉണങ്ങിയതും പെട്ടെന്ന് തീപിടിക്കുന്നതുമായ വസ്തുക്കൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യരുത്. ഫാക്ടറികളും സ്ഥാപനങ്ങളും അഗ്നിരക്ഷ സംവിധാനം ഉറപ്പാക്കണം. വീടുകളിൽ പാഴ്വസ്തുക്കൾ കൂട്ടിയിടാതെ ശ്രദ്ധിക്കണം. വാഹനങ്ങളും വെയിലിൽ നിർത്തിയിടുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായാൽ ഉടൻ ഫയർ ഫോഴ്സിനെ വിവരം അറിയിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6