കുവൈത്ത് സിറ്റി : പ്ലാസ്റ്റിക് സർജറി വഴി വിരലടയാളത്തിൽ മാറ്റം വരുത്തി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച law രണ്ട് പ്രവാസികൾ പിടിയിൽ. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് നേരെത്തെ കുവൈത്തിൽ നിന്ന് നാട് കടത്തപ്പെട്ടവരാണ് ഇരുവരും.വിമാന താവളത്തിലെ ബയോ മെട്രിക് പരിശോധന മറി കടക്കുവാൻ വേണ്ടി പ്ലാസ്റ്റിക് സർജറി നടത്തി വിരലടയാളത്തിൽ മാറ്റം വരുത്തിയാണ് ഇവർ രാജ്യത്തേക്ക് പ്രവേശിച്ചത്. രണ്ട് ഏഷ്യൻ പ്രവാസികളാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇരുവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6