ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. രണ്ട് വിസ്താര cheapo air വിമാനങ്ങൾ ഒരേ സമയം റൺവേയിൽ വന്നതിനെ തുടർന്നാണ് വിമാനത്താവളത്തിൽ ആശങ്കയുണ്ടായത്. എന്നാൽ, വിമാനങ്ങളിലൊന്നിന്റെ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ അപകടം വഴിമാറുകയായിരുന്നു. രണ്ട് വിമാനങ്ങളിലും 150ഓളം യാത്രക്കാരുണ്ടായിരുന്നു.ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അഹമ്മദാബാദിൽ ഡൽഹിയിലേക്കുള്ള വിമാനം റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ അതിന് പാർക്കിങ് ബേയിലേക്ക് പോകാനുള്ള അനുമതി നൽകി. ഇതിനിടെ ഡൽഹിയിൽ നിന്നും ബഗോദരയിലേക്കുള്ള വിമാനത്തിന് റൺവേയിലേക്കുള്ള ക്ലിയറൻസും നൽകി. രണ്ട് വിമാനങ്ങളും ഒരേ റൺവേയിലാണുണ്ടായിരുന്നത്. എന്നാൽ, അഹമ്മദാബാദ്-ഡൽഹി വിമാനത്തിന്റെ പൈലറ്റ് രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ വരുന്നതിന്റെ അപകടം മനസിലാക്കി ഇക്കാര്യം ഉടൻ എ.ടി.സിയെ അറിയിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് 1.8 കിലോ മീറ്റർ മാത്രം അകലെയായിരുന്നു രണ്ട് വിമാനങ്ങളും.അഹമ്മദാബാദ്-ഡൽഹി വിമാനത്തിന് റൺവേ കടന്നു വരാൻ അനുമതി നൽകിയതിന് പിന്നാലെ ഡൽഹി-ബഗോദര വിമാനത്തിനും അനുമതി കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എ.ടി.സിയുടെ പിഴവാണിതെന്നും ഡി.ജി.സി.എ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6