കുവൈത്ത് സിറ്റി: രാജ്യത്ത് സ്വയംതൊഴിൽ ചെയ്യുന്ന ചെറുകിട സംരംഭകർക്കും പ്രത്യേക സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കും allowance തൊഴിൽ പിന്തുണയുടെ ഭാഗമായി അലവൻസ് നൽകാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം ഇതിന് അംഗീകാരം നൽകി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വാണിജ്യ-വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് ഉസ്മാൻ അൽ അയ്ബാൻ നിർദേശത്തെ പിന്തുണച്ചു. യുവാക്കളെയും ബിസിനസ് അന്തരീക്ഷത്തിന്റെ വികസനത്തെയും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭയുടെ അംഗീകാരമെന്ന് ശൈഖ് തലാൽ അൽ ഖാലിദ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX