Keralaകത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍, വയലില്‍ ബാക്കി ശരീരഭാഗങ്ങൾ; കോഴിക്കോട് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞനിലയിൽ kerala കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വൈപ്പിൻ സ്വദേശിയായ രാജീവനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതൽ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മരിച്ചത് രാജീവനാണോ എന്നറിയാനായി പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്.പെയിന്റിങ് തൊഴിലാളിയായ രാജീവൻ 30 വർഷത്തിലേറെയായി കൊയിലാണ്ടിയിലാണ് താമസിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു താമസം. ഹോട്ടൽ തൊഴിലാളിയായിരുന്ന ഭാര്യ പിന്നീട് മരിച്ചു. രണ്ട് മക്കളും വിവാഹംകഴിഞ്ഞവരാണ്. അടുത്തിടെ രാജീവന്റെ രണ്ടാംവിവാഹം കഴിഞ്ഞിരുന്നെന്ന് നാട്ടുകാർ പ്രതികരിച്ചു.

ഞായറാഴ്ച രാവിലെയാണ് ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ രണ്ടുകാലുകളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസെത്തി ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അരയ്ക്ക് മുകളിലേക്കുള്ള ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. കാലുകൾ കണ്ടതിന് 15 മീറ്ററോളം അകലെ വയലിൽനിന്നാണ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version