കുവൈത്ത് സിറ്റി: ഖൈറാൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നിർമാണം നടന്നുകൊണ്ടിരിക്കുന്ന രണ്ടാമത്തെ നിലയിലാണ് തീ പടർന്നത്.
ഇവിടെ മരപ്പലകകളും മറ്റുമുണ്ടായിരുന്നു. തീ സമീപത്തെ ജനവാസമുള്ള ചെറിയ ഭാഗത്തേക്ക് പടരാൻ ഇത് കാരണമായി. ഖൈറാൻ, അൽ സൂർ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസംഘങ്ങൾ ഉടൻ സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ്ആ ൻഡ് മീഡിയ വിഭാഗം അറിയിച്ചു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX