keralaനൗഷാദിനെ ഭാര്യ കൊന്നിട്ടില്ല, ഒടുവിൽ കണ്ടെത്തി; ഭാര്യയെ പേടിച്ചിട്ടാണ് നാടുവിട്ടതെന്ന് നൗഷാദ്

പരുത്തിപ്പാറ നൗഷാദ് തിരോധാനത്തിൽ കേസിൽ വൻ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതായാണ് സൂചന. kerala നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. തൊടുപുഴയിൽ നിന്ന് കണ്ടത് നൗഷാദിനെ തന്നെ ആണോ എന്ന് പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സാനയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ. നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ മൊഴി പൂർണമായും കള്ളമാണെന്ന് ഇന്നലെ വൈകിട്ടോടുകൂടിയാണ് പൊലീസിന് മനസിലാകുന്നത്. കുഴിച്ചാൽ മൃതദേഹം ലഭിക്കുമെന്ന് ആദ്യം അഫ്‌സാന പറഞ്ഞിരുന്നു. വീടിനകത്തെ സ്ഥലവും ചൂണ്ടിക്കാണിച്ചിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ കുറച്ചുകൂടി ആഴത്തിൽ കുഴിക്കണമെന്നതടക്കം അഫ്‌സാന അന്വേഷണ സംഘത്തോട് പറഞ്ഞു.ബന്ധുനൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പത്തനംതിട്ട കലഞ്ഞൂരിൽനിന്നു കാണാതായ നൗഷാദിനെ (36) തൊമ്മൻകുത്ത് ഭാഗത്തു നിന്നു കണ്ടെത്തിയതെന്നു തൊടുപുഴ ഡിവൈഎസ്‍പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥൻ ജയ്മോൻ. തൊമ്മൻകുത്തിന് അടുത്താണു ജയ്മോൻ താമസിക്കുന്നത്. ജയ്മോന്റെ ബന്ധുവാണു നൗഷാദിനെപ്പോലെ ഒരാൾ തൊമ്മൻകുത്തിൽ താമസിക്കുന്നുണ്ടെന്ന വിവരം അറിയിച്ചത്. തുടർന്നു ജയ്‍മോൻ അന്വേഷിക്കാനായി പോവുകയായിരുന്നു. ‘‘നൗഷാദിനെപ്പോലെ ഒരാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു സ്ഥിരീകരിക്കാനായി എത്തിയതായിരുന്നു. വീടിന്റെ അടുത്തുനിന്നും നാലരകിലോമീറ്റർ ദൂരമേയുള്ളു അവിടേക്ക്. നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ടെന്നു നൗഷാദിനോട് പറഞ്ഞു. അവിടെ നിന്നും മറ്റൊരാളെയും കൂട്ടി നൗഷാദിനെ ജീപ്പിൽ കൊണ്ടുവന്നു. കേസെടുത്ത കാര്യമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ല.’’– ജയ്മോൻ പറഞ്ഞു. തൊമ്മൻകുത്ത് ഭാഗത്തുനിന്നു കണ്ടെത്തിയ നൗഷാദ് പൊലീസ് സ്റ്റേഷനിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഭയന്നിട്ടാണ് താൻ നാട്ടുവിട്ടത് എന്നു പറഞ്ഞു. ‘‘ഭാര്യ വിളിച്ചുകൊണ്ടു വന്ന ആളുകൾ മർദിച്ചു. ഭാര്യയുമായി വഴക്കുണ്ടായിരുന്നു. പേടിച്ചാണ് നാടുവിട്ടത്. ഇനി തിരികെ പോകാനും പേടിയാണ്’’– ഇതായിരുന്നു നൗഷാദിന്റെ വാക്കുകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version