കുവൈറ്റിലെ സൂഖ് ഷാർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി. അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമും ഉടൻ സ്ഥലത്തെത്തിയാണ് ആളുകളെ രക്ഷപ്പെടുത്തിയത്. 24 അടി നീളമുള്ള ക്രൂയിസറാണ് അപകടത്തിൽപെട്ടത്. റിപ്പോർട്ട് ലഭിച്ച ഉടനെ ഷുവൈഖ് മറൈൻ ഫയർ സ്റ്റേഷനിലേക്ക് നിർദേശം നൽകുകയും സംഘം എത്തി ആളുകളെ രക്ഷപ്പെടുത്തുകയുമായിരുന്നു എന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് വകുപ്പ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Related Posts
Kuwait gold robbery; കുവൈത്തിൽ മലയാളിയുടെ ജ്വല്ലറിയിൽ വൻ കവർച്ച; ജീവനക്കാരനെ തോക്കുചൂണ്ടി കെട്ടിയിട്ട് സ്വർണം തട്ടിയെടുത്തു