കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച gold smuggling 70 ലക്ഷത്തിൻറെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് മൂന്ന് പേരിൽനിന്നായാണ് 1.3 കിലോ സ്വർണം പിടിച്ചത്. മലപ്പുറം കെ.പുരം വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാല് പേനകൾ വിശദമായി പരിശോധിച്ചപ്പോഴാണ് റീഫില്ലിനുള്ളിൽ സ്വർണറോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ചത് കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയുടെ 42 ഗ്രാമുള്ള നാല് സ്വർണറോഡുകളാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ബേലികോത്ത് ഷാനവാസിൽനിന്ന് (26) 1116 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. ഇയാൾ ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും കൂടുതൽ ഭാരം തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇവ രണ്ടും സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്ന് വ്യക്തമായത്. ഇരുവരും ദുബൈയിൽനിന്നാണ് കരിപ്പൂരിലെത്തിയത്. ജിദ്ദയിൽനിന്നെത്തിയ കോഴിക്കോട് ശിവപുരം പറയരുകുന്നുമ്മേൽ അൻസിലിൽനിന്ന് (32) ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 795 ഗ്രാം സ്വർണമിശ്രിതം പിടികൂടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw