കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഫ്യൂച്ചർ ജനറേഷൻ റിസർവ് ഫണ്ടിന്റെ ആസ്തി ഏകദേശം 53 ബില്യൺ ഡോളർ ഉയർന്ന് 803 ബില്യൺ ഡോളറിലെത്തിയതായി കണക്കുകൾ. കഴിഞ്ഞ ഏപ്രിലിൽ ഫ്യൂച്ചർ ജനറേഷൻ ഫണ്ടിന്റെ ആസ്തി ഏകദേശം 750 ബില്യൺ ഡോളറായിരുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോവറിൻ വെൽത്ത് ഫണ്ടിന്റെ കണക്ക് പ്രകാരമാണ് ഈ വർധനവ് വന്നിട്ടുള്ളത്. പരമാധികാര ഫണ്ടുകളുടെ ഡാറ്റയെക്കുറിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, അജ്യാൽ ഫണ്ട് ലോകത്ത് അഞ്ചാം സ്ഥാനം നിലനിർത്തി. ഏകദേശം 853 ബില്യൺ ഡോളർ ആസ്തി കണക്കാക്കിയ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി കഴിഞ്ഞാൽ ഇത് അറബ് ലോകത്ത് രണ്ടാമതാണ്. അതായത് കുവൈത്ത് സോവറിൻ ഫണ്ട് അതും തമ്മിലുള്ള വ്യത്യാസം ഏകദേശം 50 ബില്യൺ ഡോളറായി കുറഞ്ഞു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw