ഗള്‍ഫ് രാജ്യങ്ങൾക്കിടയിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി മാറി കുവൈത്ത് …
കുവൈത്ത് : ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെയാണ് തെരഞ്ഞെടുത്തു. ഇത് വ്യക്തമാകുന്ന പട്ടിക പുറത്ത് വന്നു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. ഓരോ ആറ് മാസത്തിലും നംബിയോ ജീവിതച്ചെലവ് സൂചിക പുറത്ത് വിടാറുണ്ട്.അവശ്യസാധനങ്ങള്‍, റെസ്റ്റോറന്റുകള്‍, ഗതാഗതം, യൂട്ടിലിറ്റികള്‍ എന്നിവയുടെ വിലയാണ് പരിഗണിക്കുക. അതേസമയം സൂചികയില്‍ വാടക പോലുള്ള താമസ ചെലവുകള്‍ ഉള്‍പ്പെടുന്നില്ല. അറബ് ലോകത്തെ വച്ച് നോക്കുമ്പോൾ കുവൈത്ത് 14-ാം സ്ഥാനത്താണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
		
		
		
		
		
Comments (0)