 
						കുവൈത്തിലെ സാല്‍മിയില്‍ വാഹനാപകടം; ഒരു മരണം
കുവൈത്ത് സിറ്റി: സാല്‍മി റോഡിലുണ്ടായ വാഹനാപകടത്തില്‍ കുവൈത്തി പൗരനായ യുവാവ് മരണപ്പെട്ടു. അപകടത്തില്‍ മറ്റൊരു കുവൈത്തി പൗരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആളുകൾ കുടുങ്ങിയതായി ഫയർഫോഴ്‌സിന്റെ സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൽ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു.
അൽ ജഹ്‌റ, അൽ ഹർഫി ഫയർ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി. അഗ്നിശമന സേന എത്തിയയുടൻ ഹൈഡ്രോളിക് കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കുടുങ്ങിപ്പോയ ആളുകളെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാർക്ക് കൈമാറിയെന്നും എയർ ആംബുലൻസിൽ ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
 
		 
		 
		 
		 
		
Comments (0)