കുവൈത്ത് സിറ്റി: രാജ്യം കനത്ത ചൂടിലേക്ക്. വരും ദിവസങ്ങളിൽ ഇനിയും താപനില ഉയരുമെന്നാണ് വിലയിരുത്തൽ miami heat. ഈ ആഴ്ച 48 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിരുന്നു. വരുന്ന ആഴ്ച പകലും രാത്രിയും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. പൊടിപടലമുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റും സജീവമാകും. രാജ്യത്ത് ജൂൺ ആദ്യവാരം മുതൽ ചൂട് കൂടിത്തുടങ്ങിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് 48 ഡിഗ്രി വരെ താപനില ഉയർന്നു.
കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസിലേക്കും എത്തി. താപനില ഉയർന്നതോടെ രാത്രിയും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങൾ കുവൈത്തിൽ അടയാളപ്പെടുത്തിയിരുന്നു.
ഉയർന്ന താപനില കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് പുറംജോലികൾക്ക് മാൻപവർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് നിയന്ത്രണം. നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. തൊഴിലിടങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw