കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനമിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം expat അപകടത്തിൽപ്പെട്ടു. അപകടത്തിൽ സിറിയക്കാരനായ പ്രവാസിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഖാലിദിയ പ്രദേശത്ത് റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ഇയാളെ അത് വഴി വന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ചികിത്സക്കായി വാഹനത്തിൽ കയറ്റി അമീറി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇയാൾ മരണമടഞ്ഞത്.സംഭവത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw