 
						law കുവൈത്തിൽ സൈനിക യൂണിഫോമുകളും 250 മെഷീൻ ഗൺ റൗണ്ടുകളും കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവർ പിടിയിൽ
കുവൈറ്റ് സിറ്റി, ജൂൺ 4: അടുത്തിടെ ഇറാഖിലേക്കുള്ള യാത്രാമധ്യേ സൈനിക യൂണിഫോമുകളും 250 മെഷീൻ ഗൺ റൗണ്ടുകളും law കൈവശം വച്ചതിന് ഒരു സിറിയക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വീട്ടുപകരണങ്ങളും ലഗേജുകളും കയറ്റിയിരുന്ന ഒരു ട്രക്കാണ് ഇയാൾ ഓടിച്ചിരുന്നത്. ഇതിൽ വിശദമായ പരിശോധന നടത്തിയപ്പോളാണ് 250 മെഷീൻ ഗൺ റൗണ്ടുകളും സൈനിക യൂണിഫോമുകളും കണ്ടെത്തിയതായി കസ്റ്റംസിൽ നിന്നുള്ള ഒരു സ്രോതസ്സ് ദിനപത്രത്തോട് പറഞ്ഞു. സിറിയൻ ഡ്രൈവറെയും കണ്ടുകെട്ടിയ സാധനങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
 
		 
		 
		 
		 
		
Comments (0)