കുവൈറ്റ്; കുവൈറ്റിൽ പ്രവാസി മലയാളി യുവാവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. expat കൊല്ലം സ്വദേശി അനുഷാദ് അബ്ദുൽ വഹാബാണ് മരിച്ചത്. 36 വയസ്സായിരുന്നു. ഇദ്ദേഹം ജോലി ചെയ്യുന്ന ഫൈഹയിലെ സ്വദേശി പൗരന്റെ വീട്ടിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷെമീന. പിതാവ് അബ്ദുൽ വഹാബ്,മാതാവ് അസ്മാബി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw