കുവൈത്ത് സിറ്റി: കുവൈത്തിൽ ജനവാസ കേന്ദ്രങ്ങളിലെ കോഴി വ്യാപാര കേന്ദ്രങ്ങൾ നിർത്തിയേക്കും chicken.ഇതുസംബന്ധമായി ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി കുവൈത്ത് മുനിസിപ്പാലിറ്റിക്ക് കത്തയച്ചു. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. റസിഡൻഷ്യൽ ഏരിയകളിൽ ശീതീകരിച്ച കോഴിയിറച്ചി വിൽക്കുന്ന കടകൾക്ക് ലൈസൻസ് നൽകുന്നത് വർധിപ്പിക്കണമെന്നും ജീവനുള്ള കോഴികളെ വിൽക്കുന്ന കടകളുടെ അനുമതി പിൻവലിക്കണമെന്നും പബ്ലിക്ക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജ് മുനിസിപ്പാലിറ്റിയോട് അഭ്യർഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw