നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ flight ഇറക്കാനായില്ല. വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത് യാത്രക്കാരെ വലച്ചു. ഇതേ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ യാത്രക്കാർ പ്രതിഷേധിച്ചു. ഉംറ തീർഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ അറ്റകുറ്റപണി പുരോഗമിക്കുന്നതിനാലാണ് നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യേണ്ടി വന്നതെന്നാണ് സ്പൈസ് ജെറ്റ് അധികൃതരുടെ വിശദീകരണം. ബസ് മാർഗം യാത്രികരെ തിരികെയെത്തിക്കാമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടും യാത്രക്കാർ വഴങ്ങാൻ കൂട്ടാക്കിയില്ല. ലഗേജുകളുമായി ബസിൽ യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് യാത്രികർ വിമാനക്കമ്പനി മുന്നോട്ട് വെച്ച നിർദേശം തള്ളിയത്. കൂടാതെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ വിമാനം ജിദ്ദയിൽ നിന്ന് വൈകിയാണ് പുറപ്പെട്ടതെന്നും യാത്രക്കാർ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw