ന്യൂഡൽഹി∙വ്യോമ സേനയുടെ വിമാനം റൺവേയിൽ കുടുങ്ങിയതിനാൽ ലേ വിമാനത്താവളത്തിൽ flight നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. സാങ്കേതിക പ്രശ്നമൂലമാണ് വിമാനം റൺവേയിൽ പെട്ടുപോയതെന്നാണ് വിവരം. ട ഒറ്റ റൺവേ മാത്രമുള്ള വിമാനത്തവളമാണിത്. ഇതോടെ ലേ വിമാനത്താവളത്തിലെ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ സർവീസുകളും റദ്ദാക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചശേഷം നാളെ സർവീസുകൾ പുനരാരംഭിക്കുമെന്ന് ലേ വിമാനത്താവള അതോറിറ്റി അറിയിച്ചു. അതേസമയം, പല വിമാനക്കമ്പനികളും ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കിയെന്നുംവിമാനം റദ്ദാക്കിയിട്ടും പണം തിരികെ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതി ഉന്നയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5