കുവൈത്ത് സിറ്റി : കുവൈത്തിൽ ഷെയർഹോൾഡിംഗ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള kuwait നടപടിക്രമങ്ങളിൽ മാറ്റം. കമ്പനികൾ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതായാണ് വിവരം. ഇതോടെ കമ്പനി റെജിസ്റ്റർ ചെയ്യുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങൾ വാണിജ്യ വ്യവസായ, മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ സഹായത്തോടെ 24 മണിക്കൂറിനുള്ളിൽ തന്നെ പൂർത്തീകരിക്കാൻ സാധിക്കും. 17 ഘട്ടങ്ങളിലായി 60 ദിവസങ്ങളാണ് ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേരത്തെ വേണ്ടിയിരുന്നത്. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് വെറും നാല് ഘട്ടങ്ങളിലായി ഇവ അനായാസം പൂർത്തീകരിക്കാൻ കഴിയും. വിഷൻ 2035 ന്റെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടു വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-അയ്ബാന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5