smuggling വിമാനത്താവളത്തിലെ കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ 7 സ്വർണ ബിസ്കറ്റുകൾ വിഴുങ്ങി; പ്രവാസി യുവാവ് ആശുപത്രിയിൽ

മുംബൈ: വിമാനത്താവളത്തിലെ കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ 7 സ്വർണ ബിസ്കറ്റുകൾ വിഴുങ്ങിയ പ്രവാസി smuggling യുവാവ് ആശുപത്രിയിൽ. മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടിയ യുവാവിനെ അറസ്റ്റിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദുബായിൽ നിന്നും മുംബൈ എയർപോർട്ടിൽ എത്തിയ ഇൻതിസാർ അലി (30) ആണ് പിടിയിലായത്. ‌‌ മുംബൈയിലെ ജെജെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ സ്വർണം കണ്ടെത്തി. ഇയാളുടെ വയറ്റിൽ നിന്നും 240 ഗ്രാം സ്വർണമാണ് ഡോക്ടർമാർ പുറത്തെടുത്തത്. പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ ഏഴ് സ്വർണ ബിസ്ക്കറ്റുകളാണ് ഇയാൾ വിഴുങ്ങിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാനാണ് സ്വർണ ബിസ്ക്കറ്റുകൾ വിഴുങ്ങിയതെന്നാണ് യുവാവ് മൊഴി നൽകിയത്. കസ്റ്റംസിൽ നിന്ന് രക്ഷപ്പെട്ടാൽ സ്വർണം പുറത്തെടുക്കാനായി ഇയാൾ നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിച്ചതായും കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 73 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. 1199 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി അജ്മൽ സുനൈഫാണ് അറസ്റ്റിലായത്. സുനൈഫിന്റെ ബാഗേജിലുണ്ടായിരുന്ന മൈക്രോവേവ് ഓവന്റെ മോട്ടോറിനുള്ളിൽ ഒളി-പ്പിച്ച നിലയിലായിരുന്നു സ്വർണം. ശനിയാഴ്ച രാത്രി അബുദാബിയിൽനിന്ന്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version