കുവൈറ്റ് സിറ്റി: കുവൈത്തിലെ ഖൈത്താൻ മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന വ്യക്തിയുടെ drugs വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന് മറുപടിയായി ഭരണകൂടം പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചയുടൻ, സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇയാളുടെ കൈവശം ഉള്ള സംശയാസ്പദമായ മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഭരണകൂടം വ്യക്തമാക്കുന്നു. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സുരക്ഷയും ഉറപ്പാക്കുന്നതിൽ ഓരോ പൗരന്റെയും പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറയിക്കൊണ്ട്, സംഭവം റിപ്പോർട്ട് ചെയ്ത പൗരന് ആഭ്യന്തര മന്ത്രാലയം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളും മോശം പെരുമാറ്റങ്ങളും എമർജൻസി ഫോൺ നമ്പറിൽ (112) വിളിച്ച് റിപ്പോർട്ട് ചെയ്യാനും ഭരണകൂടം പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5