മസ്കത്ത്/മാവേലിക്കര; ഗൾഫ് രാജ്യത്ത് ടാങ്കർ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. expat മാവേലിക്കര പടിഞ്ഞാറേനട വടക്കേക്കര തറയിൽ (വാളക്കോട്ട്) ടി.തമ്പി ആണ് മരിച്ചത്. 56 വയസ്സായിരുന്നു. മസ്കത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞദിവസം രാവിലെ മസ്കത്തിലെ ദുഖം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം നടന്നത്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന തമ്പി ഒന്നര വർഷം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. ഭാര്യ: ഗീത തമ്പി. മക്കൾ: വിഷ്ണു തമ്പി, അഞ്ജു തമ്പി. മരുമകൻ: ഹരി (മസ്കത്ത്). മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ക്രമീകരണം പുരോഗമിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5