ദുബായ്; വൻ തുകയുടെ ലാഭം വാഗ്ദാനം ചെയ്ത് കേരളത്തിലും കർണാടകയിലും ഫാസ്റ്റ്ഫൂഡ് റസ്റ്ററന്റ് police നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ പ്രതി നിരവധി പ്രവാസികളെയും പറ്റിച്ചതായി വിവരം. കോഴിക്കോട് കല്ലായി ആസ്ഥാനമായുള്ള റിജിഡ് ഫൂഡ്സ് ഉടമ കോയത്തൊടുകയിൽ എം.എച്ച്. ഷുഹൈബാണ് ഗൾഫിലെ പ്രവാസി മലയാളികളെയും തട്ടിപ്പിനിരയാക്കിയത്. കേരളത്തിലും കർണാടകത്തിലും ഫാസ്റ്റ്ഫൂഡ് ശൃംഖല തുടങ്ങാനെന്ന പേരിൽ സമൂഹമാധ്യമം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.
വലിയ സംഖ്യയായിരുന്നു ലാഭം വാഗ്ദാനം ചെയ്തിരുന്നത്. ഇയാൾക്കെതിരെ കർണാടകയിലെ മംഗ്ലുരു അത്താവര പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് ബീച്ചിലും മലപ്പുറം പെരിന്തൽമണ്ണയിലും ഫാസ്റ്റ് ഫൂഡ് കട തുടങ്ങാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് 70 ലക്ഷം രൂപ കൈപ്പറ്റിയതായി മംഗ്ലുരു അത്താവര ബോലാറിലെ ടി.എം.അബ്ദുൽ വാഹിദാണ് പൊലീസിൽ പരാതി നൽകിയത്. ഇപ്പോളിതാ, ഇയാളുടെ കെണിയിൽ പ്രവാസി മലയാളികളും വീണെന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രവാസികളുൾപ്പെടെ ഏതാണ്ട് 15 പേരിൽ നിന്നാണ് ബർഗർ ഫാസ്റ്റ് ഫൂഡ് കടകൾ തുടങ്ങാമെന്ന് പറഞ്ഞ് ഷുഹൈബ് കോടികൾ കൈക്കലാക്കിയത്. യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രവാസി ബിസിനസുകാരെയാണ് ഷുഹൈബ് പറ്റിച്ചത്. റസ്റ്റോറന്റ് തുടങ്ങാനെന്ന പേരിൽ 67 ലക്ഷം രൂപയാണ് യുഎഇയിൽ ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയിൽ നിന്ന് ഇയാൾ വാങ്ങിയത്. സൗദിയിലെ മംഗ്ലുരു സ്വദേശിയിൽ നിന്ന് 70 ലക്ഷം ലക്ഷവും കൈക്കലാക്കി. കൂടാതെ കാസർകോട് സ്വദേശിയായ സൗദിയിൽ ബിസിനസ് നടത്തുന്ന പ്രവാസിയിൽ നിന്ന് 80 ലക്ഷവും തട്ടിയെടുത്തു. സംയുക്തമായി സ്ഥാപനം ആരംഭിക്കാമെന്ന പേരിൽ വൻതുക കൈപ്പറ്റുകയും തുടങ്ങിയ ശേഷം നഷ്ടത്തിലായി എന്ന പേരിൽ പൂട്ടുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5